മേപ്പാടി: 42 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് വിരമിച്ച പുറ്റാട് അങ്കണവാടി അധ്യാപിക തുളസിക്ക് നാട്ടുകാർ ഊഷ്മളമായ യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം. ജിൻസി അധ്യക്ഷത വഹിച്ചു. സൈനബ ഉസ്മാൻ, എം.എം. അഗസ്റ്റിൻ, ടി.ബി. സെനു, കെ.പി. ബെന്നി, ബഷീർ, ജലീൽ, എം. ശ്രീജൻ, അസീസ്, ബിനി ബെന്നി എന്നിവർ സംസാരിച്ചു.